SEARCH


Vishakandan Theyyam - വിഷകണ്ടൻ തെയ്യം

Vishakandan Theyyam - വിഷകണ്ടൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Vishakandan Theyyam - വിഷകണ്ടൻ തെയ്യം

കൊളച്ചേരി ദേശത്തെ പ്രമാണിയും പേരുകേട്ട വൈദ്യനുമായിരുന്നു കരുമാരത്തില്ലത്ത് നമ്പൂതിരി. ഒരിക്കൽ അന്നാട്ടിലെ പേരുകേട്ടൊരു തറവാട്ടിലെ സ്ത്രീയേ പാമ്പുകടിക്കുകയും തറവാട്ടുകാർ അവരെ കരുമാരത്തില്ലത്ത് എത്തിക്കുകയും ചെയ്തു. നമ്പൂതിരിക്ക് ആ സ്ത്രീയെ രക്ഷിക്കാനായില്ല, സ്ത്രീ മരണപ്പെട്ടുവെന്ന് നമ്പൂതിരി വിധിയെഴുതുകയും ചെയ്തു. പിന്നീട് ബന്ധുക്കൾ മൃതദേഹം കൊണ്ട് പോകുന്ന വഴിയിൽ തീയസമുദായത്തിൽപ്പെട്ട കണ്ടൻ എന്നയാൾ മൃതദേഹം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു, മൃതദേഹം പരിശോധിച്ച കണ്ടൻ ബന്ധുക്കളോട് മൃതദേഹം കുളത്തിൽ ഇറക്കിവെക്കാനും കുമിള പൊങ്ങി വരുമ്പോൾ പുറത്തെടുക്കാനും ആവശ്യപ്പെട്ടു എന്നിട്ട് അടുത്തുള്ള തെങ്ങിൻ്റെ മുകളിൽ കയറി കൊലക്കരുത്ത്” എന്ന മന്ത്രം ചൊല്ലി തുടർന്ന് കുളത്തിൽ നിന്നും കുമിളകൾ പൊങ്കുകയും സ്ത്രീ പെട്ടെന്ന് എഴുന്നേറ്റിരിന്നുവത്രേ. ആ തറവാട്ടുകാർ കണ്ടനു പ്രതിഫലമായി ഒരു പുതിയ വീട് നിർമിച്ച് കൊടുത്തു. സംഭവം അറിഞ്ഞ നമ്പൂതിരിക്ക് കണ്ടനോട് പകതോന്നുകയും അദ്ദേഹത്തെ വകവരുത്താനായി ഇല്ലത്തേക്ക് ക്ഷണിച്ചു വരുത്തുകയും, തിരിച്ചു പോകുംവഴി കണ്ടനെ വെട്ടി കൊല്ലുകയും ചെയ്തു. പിന്നീട് ഇല്ലത്ത് പല ദുർനിമിത്തങ്ങളും കണ്ടപ്പോൾ അവർ പ്രശ്നം വെച്ച് നോക്കുകയും പ്രശ്ന ചിന്തയിൽ അരും കൊല ചെയ്യപ്പെട്ട കണ്ടനെ കുടിയിരുത്തി തെയ്യക്കോലമായി കെട്ടിയാടിച്ചാൽ മാത്രമേ പരിഹാരമാവുകയുള്ളു വെന്ന് ബോധ്യപ്പെട്ടു. അങ്ങനെ ചാത്തമ്പള്ളിക്കാവിൽ വിഷകണ്ടൻ ദൈവം ജനിച്ചു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848